Saturday, April 5, 2025

വടകരയെ ഇളക്കിമറിച്ച് ഷാഫി പറമ്പില്‍; വന്‍ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍

Must read

- Advertisement -

കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷ സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിന് വടകരയില്‍ വമ്പന്‍ സ്വീകരണം. വന്‍ സ്വീകരണമൊരുക്കിയാണ് വടകരയിലെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്വീകരിച്ചത് . സ്വന്തം തട്ടകമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഷാഫി പറമ്പില്‍ വടകരയിലെത്തിയത്.

ഷാഫി പറമ്പിലിനെ വരവേല്‍ക്കാന്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി ആയിരക്കണക്കിന് യു.ഡി.എഫ്. പ്രവര്‍ത്തകരാണ് എത്തിയത്. ഇവിടെ നിന്ന് തുറന്ന വാഹനത്തില്‍ റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോയുടെ സമാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുമുണ്ട്. യു.ഡി.എഫിലെ പ്രമുഖ നേതാക്കളെല്ലാം ഷാഫിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

See also  സോഷ്യൽ മീഡിയയിലെ സംഘപരിവാർ മുഖമായിരുന്ന സന്ദീപിനെ പാളയത്തിലെത്തിച്ച് കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക്ക്. ഞെട്ടി സിപിഎമ്മും ബിജെപിയും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article