എ കെ ആന്റണിയുടെ മകന് വോട്ട് തേടി മോദി പത്തനംതിട്ടയിൽ എത്തുമോ????

Written by Taniniram1

Published on:

പത്തനംതിട്ട : പത്തനംതിട്ടയിലെ ബിജെപിയുടെ ലോക്സഭ സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് റിപ്പോർട്ട്. ഈ മാസം 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തുമെന്നാണ് റിപ്പോർട്ട്. മാർച്ച് 15 ന് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തും. പാലക്കാട് നടക്കുന റോഡ് ഷോയിൽ പങ്കെടുക്കും. അതേസമയം, മകൻ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയും എത്തുമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി ആന്റോ ആന്റണിയും എൽഡിഎഫ് സ്ഥാനാർഥിയായി തോമസ് ഐസകുമാണ് ഇറങ്ങുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 15 ന് കേരളത്തിലെത്തും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് മോദി കേരള സന്ദർശനം നടത്തുന്നത്. ഇതിനുശേഷമാകും 17 ന് അനിൽ ആന്റണിയുടെ പ്രാചാരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുക. അവസാനമായി ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇതിനുശേഷം ആഴ്ചകൾക്കകമാണ് വീണ്ടും മോദി കേരളത്തിലെത്തുന്നത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്ന് വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരുമായിരുന്നു മോദി അവസാനമായി സന്ദർശനം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്തെത്തിയത്.

Related News

Related News

Leave a Comment