രണ്ട് ജില്ലകൾക്ക് മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്; ആറ് ജില്ലകൾ വിയർത്ത് തന്നെ

Written by Taniniram1

Published on:

തിരുവനന്തപുരം: കൊടും ചൂടിന് ശമനമായി മഴയെത്തുന്നുവെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട് , തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആറ് ജില്ലകൾക്കും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

See also  നല്ലങ്കര തിരുവാതിര മഹോത്സവം

Leave a Comment