പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിച്ചത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പത്മജ വേണുഗോപാല്‍.
പത്മജയുടെ കൂടുമാറ്റത്തിന് ഇടനില നിന്നതും നടപ്പാക്കിയതും ഒരു റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് ആദ്യം ആരോപിച്ചത്് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. പിന്നീട് കെ.മുരളീധരനാണ് ബെഹ്‌റയുടെ പേര് പറഞ്ഞത്.പിന്നീട് കെ.സി വേണുഗോപാലും ഈ ആരോപണം ആവര്‍ത്തിച്ചു. നിലവില്‍ കൊച്ചി മെട്രോയുടെ എംഡിയായ ലോക്‌നാഥ് ബെഹ്‌റയെ കണ്ടിട്ട് വര്‍ഷങ്ങളായെന്നാണ് പത്മജ പറയുന്നത്. അദ്ദേഹത്തെ അറിയാം സഹോദര തുല്യനാണ്. എന്നാല്‍ രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാറില്ല. എന്തും വിളിച്ചുപറയുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അധഃപതിച്ചു. യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ പുറത്ത് വിടാനും പത്മജ വെല്ലുവിളിച്ചു.