ശക്തമായ തിരമാലയില്‍ വര്‍ക്കലയിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നു. രണ്ട് പേരുടെ നിലഗുരുതരം; നിരപധി പേര്‍ ആശുപത്രിയില്‍

Written by Taniniram

Published on:

ശക്തമായ തിരമാലയിലും കാറ്റിലും തലസ്ഥാനത്തെ ആദ്യ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തില്‍പ്പെട്ടു. ബ്രിഡ്ജിന്റെ കൈവരികള്‍ തകര്‍ന്ന് വീണു. അപകട സമയത്ത് നൂറുകണക്കിന് ആളുകള്‍ ബ്രിഡ്ജിലുണ്ടായിരുന്നു. ശക്തമായ തിരമാല മുന്നറിയിപ്പ് അവഗണിച്ച് ധാരാളം ആളുകളെ ബ്രിഡ്ജിലേക്ക് കടത്തിവിട്ടതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

(Varkala floating bridge accidnet) അപകടത്തെ തുടര്‍ന്ന്, വര്‍ക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമായി 21 പേരെ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. നാദിറ, ഋഷബ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ബ്രിഡ്ജില്‍ കെട്ടിയിരുന്ന കയറിന് കാലപ്പഴക്കം ഉള്ളതായി ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്രിഡ്ജില്‍ വിളളല്‍ വീഴ്ന്നിട്ടുണ്ട്.

See also  ഐസക്കിന്റെ പത്രിക; തർക്കം മുറുകുന്നു

Related News

Related News

Leave a Comment