പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്

Written by Web Desk2

Published on:

തൃശൂര്‍ : പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. തൃശൂര്‍ മലക്കപ്പാറയില്‍ ഇന്നെലയാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്. കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുന്നതായി പോലീസും വ്യക്തമാക്കി. പോക്‌സോ, പീഡനം എന്നീ കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്.

Related News

Related News

Leave a Comment