Tuesday, May 20, 2025

വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഓട്ടോഡ്രൈവറെ കുത്തിക്കൊന്നു….

Must read

- Advertisement -

ഇടുക്കി (Idukki): വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു (Youth stabbed to death during temple festival in Vandiperiyar). കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) (Jithu (22) from Kumali Attapallam) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് മരിച്ച ജിത്തു. പ്രതി വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും ഓട്ടോറിക്ഷാ ഡ്രൈവറാണ്.

ഉത്സവത്തിന് എത്തിയ ജിത്തുവുമായി രാജന്‍ വാക്കു തര്‍ക്കമുണ്ടായി. നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജന്‍ കത്തിയെടുത്ത് ജിത്തുവിനെ കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

See also  മദ്യനയത്തില്‍ സര്‍ക്കാര്‍ വാദം പച്ചക്കളളം; ആലോചനയോഗത്തിന് ശേഷമാണ് ബാറുടമകള്‍ പിരിവിന് ഇറങ്ങിയത്. ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article