സാമ്പത്തിക പ്രതിസന്ധി :സുപ്രീം കോടതി ഇടപെടൽ കേരളത്തിന് ആശ്വാസം

Written by Web Desk1

Published on:

സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നു നിന്ന കേരള സർക്കാരിന് സുപ്രീം കോടതി ഇടപെടൽ താത്കാലിക ആശ്വാസമായി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രത്തിനു നിർദ്ദേശം നൽകണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി നടത്തിയ ഇടപെടലാണ് കേരളത്തിന് തുണയായത്. 13608 കോടി രൂപ ഉടൻ കടമെടുക്കാൻ വഴിതുറന്നതുകൊണ്ടു മാത്രമല്ല അത്. അതിപ്രസക്തമായ ഒരു ഭരണഘടനാ പ്രശ്നമുന്നയിച്ച്‌ കേന്ദ്രത്തിനെതിരെ നടത്തുന്ന നിയമ പോരാട്ടം തുടരാൻ കേരളത്തിന് തടസ്സമുണ്ടാകില്ല എന്നതാണ് കൂടുതൽ പ്രധാനം.

കഠിനമായ സാമ്പത്തിക പ്രതിസന്ധിക്കു മുന്നിൽ പകച്ചുപോയപ്പോൾ കഴിഞ്ഞ ഡിസംബറിലാണ്. കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിസന്ധി മറികടക്കാൻ 26000 കോടി രൂപ അടിയന്തിരമായി ആവശ്യമുണ്ടെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടി കുറച്ചതാണ് പ്രശ്നമായതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2003 ലെ ധന ഉത്തരവാദിത്വ ബജറ്റ് മാനേജ്‌മന്റ് നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായാണ് സംസ്ഥാനം കടമെടുക്കുന്നത്. ഈ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നാണ് കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. അതുകൂടാതെ ധനപരമായ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണിതെന്നും കേരളം കോടതിയിൽ ചൂണ്ടിക്കാട്ടി.

ധനകാര്യ നിർവഹണത്തിലെ പിടിപ്പുകേടുകൊണ്ടാണ് കേരളം പ്രതിസന്ധി നേരിടുന്നതെന്ന വാദമാണ് ആദ്യം. ഇതിനു മറുപടിയായി കേന്ദ്രം സുപ്രിംകോടതിയിൽ നൽകിയത്. പിന്നീട് 13608 കോടിരൂപ കടമെടുക്കാൻ അനുവദിക്കാമെന്നു സമ്മതമറിയിച്ചു . പക്ഷെ, ഇതിനു സുപ്രീം കോടതിയിലെ ഹർജി കേരളം പിൻവലിക്കണമെന്ന ഉപാധിയും വച്ച്‌.. കേരളം അതിനു വിസമ്മതം അറിയിച്ചെങ്കിലും കേന്ദ്രത്തിന്റെ ഉപാധി സുപ്രീംകോടതിയുടെ വിമര്ശനത്തിന് പാത്രമായി. ഭരണഘടനയുടെ 131 -)o വകുപ്പുപ്രകാരം ഈ ഹർജി നല്കാൻ കേരളത്തിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി പിൻവലിക്കില്ലെന്നും തങ്ങൾ ചോദിക്കുന്നത് അവകാശംമാണെന്നുമുള്ള നിലപാട് കേരളം കൈക്കൊള്ളുകയും വാദം കേട്ട് കോടതിബെഞ്ച് ഇതിനോട് യോജിക്കുകയും ചെയ്തു. ഹർജി പിൻവലിച്ചാലേ കടമെടുക്കാൻ അനുമതി നൽകൂ എന്ന നിലപാടിൽ നിന്ന് കേന്ദ്രത്തിനു പിൻവാങ്ങേണ്ടിവന്നു.

13608 കോടി രൂപ വായ്പയെടുക്കാൻ സാധിക്കുമെന്നത് സാമ്പത്തിക വർഷാവസാനത്തിൽ സംസ്ഥാന സർക്കാരിന് വലിയ ആശ്വാസം തന്നെ. പക്ഷെ സുപ്രീംകോടതിയിലെ ഹർജിയുമായി മുന്നോട്ടു പോകാം എന്നതാണ് ഈ ഘട്ടത്തിൽ കേരളം നേടിയ യഥാത്ഥ വിജയം.

അതേസമയം 13608 കോടി രൂപ കടമെടുത്താലും ഏഴുദിവസം മാത്രമേ തികയുള്ളൂവെന്നും അമ്പതിനായിരം രൂപയുടെ അധിക കടമെടുപ്പ് വേണ്ടിവരുമെന്നും കേരളത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള ഉത്തരവാദിത്വത്തിൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ധൂർത്തും ആഡംബരവും കുറയുന്നതാവും നല്ലത്.

Leave a Comment