നാണിക്കുന്നത് അല്ലെങ്കില്‍ ലജ്ജിക്കുന്നത് മോശം കാര്യമാണോ? അല്ലെന്നാണ് ഉത്തരം. മനുഷ്യ വികാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ലജ്ജിക്കുന്നത് അല്ലെങ്കില്‍ നാണം.
എന്നാല്‍ ഒരാള്‍ അമിതമായി നാണിക്കുന്നത് നല്ലതാണോ? നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണ്. അമിതമായ ലജ്ജ കാരണം ഒരു വ്യക്തി പലപ്പോഴും മറ്റുള്ളവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അയാള്‍ സ്വയം കഴിവില്ലാത്തവനെന്ന് കരുതുന്നത് കൊണ്ടാണ്. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവന്‍ ഒന്നുമല്ല എന്നൊരു തോന്നലുണ്ടാവുന്നു. അതുകൊണ്ട് തന്നെ നിരസിക്കലിനെ എപ്പോഴും ഭയപ്പെടുന്നു. ഇത് കാരണം ആത്മാഭിമാനം കുറയുകയും ചെയ്യുന്നു.
അമിതമായി നാണിക്കലിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?
അമിതമായ നാണം കാരണം വിയര്‍പ്പ്, ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരിക മാറ്റങ്ങള്‍ ഒരു വ്യക്തിയില്‍ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ആ വ്യക്തി സമൂഹത്തില്‍ നിന്ന് അകലം പാലിക്കുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. കൂടാതെ മറ്റുള്ളവരെക്കാള്‍ താഴ്ന്നതായി ആ വ്യക്തി സ്വയം കരുതുകയും ചെയ്യും. ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്നാല്‍ മനശാസ്ത്രമനുസരിച്ച് ലജ്ജ ഒരു വ്യക്തിയുടെ ഉള്ളില്‍ വരുന്നത് മൂലം ആ വ്യക്തി എപ്പോഴും ദു:ഖിതനും കോപമുള്ളവനുമായി തുടരുന്നു എന്നുള്ളതാണ്.
നാണം ഒഴിവാക്കാനും മാര്‍ഗ്ഗങ്ങളുണ്ട്
നിങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ മറ്റുള്ളവരുമായ ഷെയര്‍ ചെയ്യുകയോ പരസ്പരം ആശയവിനമിയം നടത്തുകയോ ചെയ്യുക. അതുമൂലം ഏകാന്തത എന്നത് നിങ്ങളില്‍ നിന്ന് അകലും. ആരുമായും നിങ്ങളെ താരതമ്യം ചെയ്യരുത്. കഴിയുന്നത്ര പോസീറ്റീവായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങുക. എറ്റവും പ്രധാനം ലജ്ജ അല്ലെങ്കില്‍ നാണം നിങ്ങള്‍ക്ക് വരുന്നതിന്റെ പ്രധാന കാരണം എന്താണെന്ന് കണ്ടെത്തി അതില്‍ നിന്ന് മാറാന്‍ ശ്രമിക്കുക.