വെള്ളം കൊണ്ടുള്ള കളി ഇനി വേണ്ട…..

Written by Web Desk1

Published on:

കാർ കഴുകരുത്, ചെടികൾക്ക് വെള്ളമൊളിക്കരുത്, പിടിവീണാൽ പിഴ 5,000

ബെംഗളൂരു (Bengaluru): ബെംഗളൂരു (Bengaluru) വിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കാർ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ (Government of Karnataka) ഉത്തരവിറക്കി. നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതും കർണാടക നിരോധിച്ചു. നിയമലംഘനങ്ങൾക്ക് കർണാടക വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (Karnataka Water Supply and Sewerage Board ) 5,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചു.

ഏപ്രിൽ, മേയ് മാസങ്ങൾക്കു മുൻപേ ബെംഗളൂരു നഗരം (Bengaluru City) രൂക്ഷമായ ജലക്ഷാമത്തിൽ വലയുകയാണ്. കഴിഞ്ഞ മൺസൂൺ സീസണിൽ മഴ കുറഞ്ഞതിന്റെ ഫലമായി നഗരത്തിലുടനീളമുള്ള മൂവായിരത്തിലധികം കുഴൽക്കിണറുകൾ വറ്റിയിരുന്നു. അപ്പാർട്ട്മെന്റുകളിലും കോംപ്ലക്സുകളിലും വെള്ളം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും ഇടാൻ തുടങ്ങി. കുടിവെള്ള ക്ഷാമത്തിനു പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തി.

See also  തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ 24 മണിക്കൂർ ജലവിതരണം മുടങ്ങും…

Leave a Comment