കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിച്ചു.

Written by Taniniram

Published on:

ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നാലു ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ക്ഷാമബത്ത് 50 ശതമാനമായി ഉയര്‍ന്നു. 48.87 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പെന്‍ഷന്‍കാരുടെ ക്ഷാമകാലാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇതിന്റെ ​ഗുണം ലഭിക്കുക

ഇതിന് മുന്‍പ് ഒക്ടോബറിലാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് 46 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. ക്ഷാമബത്ത 50 ശതമാനത്തില്‍ എത്തിയാല്‍ ഹൗസ് റെന്റ് അലവന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം, ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് എന്നിവ വര്‍ധിപ്പിക്കണമെന്ന് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

See also  ദൂരദര്‍ശന്‍ ന്യൂസ് കളര്‍ മാറ്റി പുതിയ രൂപത്തില്‍ ലോഗോയും സ്‌ക്രീനും കാവി നിറത്തില്‍

Leave a Comment