അപര്‍ണാക്കുറിപ്പിനെതിരെ സൈബര്‍ ആക്രമണം ; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് തെറിയഭിഷേകം

Written by Taniniram

Published on:

പത്മജവേണുഗോപാലിന്റെ ബിജെപി പ്രവേശനം യഥാര്‍ത്ഥത്തില്‍ അപ്രതീക്ഷിതമല്ല. ബിജെപി ദേശീയ നേതൃത്വവുമായി കുറച്ച് ദിവസങ്ങളിലായി ചര്‍ച്ചയിലായിരുന്നു. ഇക്കാര്യം നേതാക്കളില്‍ നിന്ന് മനസിലാക്കി ഇന്നലെ ന്യൂസ് 18 ചാനലാണ് പത്മജയുടെ ബിജെപിയിലേക്കുളള കൂറുമാറ്റം ആദ്യമായി പുറത്ത് വിട്ടത്. മാധ്യമ പ്രര്‍ത്തക അപര്‍ണക്കുറിപ്പാണ് പത്മജ ബിജെപിയിലേക്ക് എന്ന വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയതത്. വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ വൈറലായതിന് പിന്നാലെ ബിജെപിയിലേക്ക് പോകുന്നില്ലായെന്ന് പത്മജ വേണുഗോപാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും വന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ്-ഇടത് സൈബറിടങ്ങളില്‍ നിന്ന് രൂക്ഷമായ തെറി കമന്റുകള്‍ അപര്‍ണക്കുറിപ്പിനെതിരെ വന്നത്.

അതിരുകടന്ന ഭാക്ഷയില്‍ ന്യൂസ് 18 ചാനലിന്റെ യൂടൂബിലും അപര്‍ണയുടെ പേഴ്‌സണല്‍ പ്രൊഫൈലിലും നിരന്തരം തെറികമന്റുകള്‍ വന്നുകൊണ്ടിരുന്നു. തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തെന്നായിരുന്നു ആക്ഷേപം. എന്നാല്‍ വൈകിട്ടോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡീലീറ്റ് ചെയ്യുകയും പത്മജ ഇന്ന് ബിജെപി ഓഫീസിലെത്തി അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഇതോടെ തെറികമന്റുകള്‍ അവസാനിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക്കയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണ്.

See also  24 ന്യൂസ് ചാനല്‍ സംപ്രേക്ഷണം തടസ്സപ്പെട്ടു; പിന്നില്‍ അട്ടിമറി ?

Leave a Comment