‘പെങ്ങളുടെ പിന്നാലെ ആങ്ങളയും പോകും’; പരിഹസിച്ച് പി ജയരാജൻ

Written by Web Desk1

Published on:

കൊച്ചി (Kochi): പത്മജയുടെ ബിജെപി പ്രവേശന (Padmaja joins BJP) ത്തെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജൻ (CPIM leader P Jayarajan). പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പത്മജയുടെ സഹോദരനും കോൺഗ്രസ് നേതാവുമായ കെ മുരളീധരനെ (Padmaja’s brother and Congress leader K Muralidharan) ക്കൂടി പരിഹാസച്ചുകൊണ്ടുള്ളതാണ് പി ജയരാജന്റെ കുറിപ്പ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ സ്ഥാനാർത്ഥികളായിരുന്നു മുരളീധരനും ജയരാജനും.

അതേസമയം, പത്മജ വേണുഗോപാലിനെ (Padmaja Venugopal) നിശിതമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി (K Muralidharan MP) രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പത്മജയെ എടുത്തതുകൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഈ ചതിക്ക് തിരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. ‘കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോൾ പുതപ്പിച്ച ത്രിവർണ പതാക ഞങ്ങൾക്കുള്ളതാണ്’. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കൾക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വർക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കൾക്ക് ഇത്രയും സ്ഥാനം കൊടുത്താൽ പോരേയെന്ന് മുരളീധരൻ ചോദിച്ചു.

അച്ഛൻ്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. അച്ഛൻ്റെ ശവകുടീരത്തിൽ സംഘികളെ നിരങ്ങാനനുവദിക്കില്ല. പത്മജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. പാർട്ടിയെ ചതിച്ചത് സഹോദരിയാണെങ്കിലും ഒത്തുതീർപ്പില്ല. പത്മജ മത്സരിച്ചാൽ നോട്ടയ്ക്കാണോ ബിജെപിക്കാണോ വോട്ട് കിട്ടുക എന്ന് കാണാമെന്നും മുരളീധരൻ പരിഹസിച്ചു. പത്മജ ചാലക്കുടിയിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ദേശീയ നേതൃത്വം പത്മജയെ സ്ഥാനാ‍ർത്ഥിയാക്കാൻ തീരുമാനിച്ചതായാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം. കോൺ​ഗ്രസ് നേതാക്കളായ കെ സി വേണു​ഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

See also  കേരളം; ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം

Related News

Related News

Leave a Comment