Sunday, April 6, 2025

സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്; സെമിയില്‍ ഷൂട്ടൗട്ടില്‍ മിസോറമിനോട് തോല്‍വി

Must read

- Advertisement -

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി (santhosh trophy) ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് നിരാശ. മിസോറാമിനോടാണ് കേരളത്തിന്റെ പരാജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ അടിക്കാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലായിരുന്നു കേരളത്തിന്റെ തോല്‍വി.(6_7)

നിര്‍ണായകമായ കിക്ക് വി ആര്‍ സുജിത് നഷ്ടപ്പെടുത്തിയതോടെയാണ് കേരളം സെമി കാണാതെ പുറത്തായത്. മാര്‍ച്ച് ഏഴിന് സെമിയില്‍ മിസോറാം സര്‍വീസിനെ നേരിടും. രണ്ടാം സെമിയില്‍ അതേദിവസം മണിപ്പൂര്‍ ഗോവയും തമ്മില്‍ ഏറ്റുമുട്ടും.

ഇരുടീമുകള്‍ക്കും മത്സരത്തില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പന്ത് കൈവശം വെക്കുന്നതില്‍ മിസോറാം മുന്നിട്ടുനിന്നെങ്കിലും അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ കേരളത്തിനാണ് മുന്‍തൂക്കം. കഴിഞ്ഞതവണ സെമി കാണാനാകാതെയാണ് കേരളം മടങ്ങിയത്.

See also  യുവിക്കു 42-ാം പിറന്നാൾ ആശംസകൾ…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article