ജനശതാബ്ദി ട്രെയിനില്‍ വിദേശ വനിതയെ അപമാനിച്ച കേസില്‍ ആലപ്പുഴ ജില്ല ലോട്ടറി ഓഫീസര്‍ അറസ്റ്റിലായി. ആലപ്പുഴ ജില്ലാ ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ പി ക്രിസ്റ്റഫറിനെയാണ് ആലപ്പുഴ റെയില്‍വേ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസില്‍ അടുത്ത സീറ്റിലരുന്ന് യാത്ര ചെയ്ത വിദേശ വനിതയെ അപമാനിച്ചു എന്നതാണ് കേസ്.
ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ വിദേശ വനിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആളെ തിരിച്ചറിയുകയും ലോട്ടറി ഓഫീസിലെത്തി റെയില്‍വേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.