കൊച്ചി: ദളിത് ബന്ധു എന്നറിയപ്പെടുന്ന എൻ കെ ജോസ് വിടവാങ്ങി. ദളിത് പഠനങ്ങൾക്കും ദളിത്ചരിത്രരചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച് 1990 ദളിത് സംഘടനകൾ അദ്ദേഹത്തിന് ദളിത് ബന്ധു എന്ന ആദരനാമം നൽകി. ഇത് പിന്നീട് തൂലികാനാമം ആക്കുകയായിരുന്നു. 140 ൽ പരം ചരിത്ര സാമൂഹ്യ ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവും, കേരള ദളിത് ക്രൈസ്തവ ചരിത്ര പണ്ഡിതനും കേരള ഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റുമാണ് എൻ കെ ജോസ്. തദ്ദേശീയ ജനതയുടെ ഏറ്റവും സത്യസന്ധനായ ചരിത്രകാരൻ കൂടിയായിരുന്നു ദളിത് ബന്ധു എൻ കെ ജോസ്. ഇന്ന് ഉച്ചയ്ക്ക് വൈക്കം അംബിക മാർക്കറ്റിൽ ഉള്ള സ്വവസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നാം തീയതി 97 വയസ്സ് പൂർത്തിയായിരുന്നു.
Related News