വെള്ളം തൊടാനാവാതെ 22 കാരി…..

Written by Web Desk1

Published on:

വാഷിങ്ടണ്‍ (Washington): വെള്ളം തട്ടിയാല്‍ ചൊറിച്ചിലും പുകച്ചിലും, വിചിത്രമായ അലര്‍ജി കാരണം കുളിക്കാന്‍ പോലും കഴിയാതെ 22 കാരി. യു.എസിലെ സൗത്ത് കരോലിനയിലെ ലോറന്‍ മോണ്ടേഫുസ്‌കോ (Lauren Montefusco of South Carolina, US) എന്ന പെണ്‍കുട്ടിയാണ് അക്വാജെനിക് ഉര്‍ട്ടികാരിയ (Aquagenic urticaria) എന്ന അവസ്ഥ കാരണം കുളിക്കാന്‍ പോലുമാവാതെ കഴിയുന്നത്.

വെള്ളം ശരീരത്തില്‍ തട്ടുമ്പോള്‍ തന്നെ തൊലിയില്‍ ചൊറിച്ചിലും തടിപ്പും വരും. ഇത് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കും. 12 വയസിലാണ് ലോറന് ആദ്യമായി ഈ പ്രശ്നം ശ്രദ്ധയില്‍പ്പെടുന്നത്. അസ്വസ്ഥതകള്‍ വന്നു തുടങ്ങിയതോടെ കുളിക്കുന്നത് പതിയെ കുറച്ചു. വസ്ത്രത്തിന്റെയോ ഷാംപുവിന്റെയോ പ്രശ്നമെന്ന് കരുതി ആദ്യം അവയെല്ലാം മാറ്റിക്കൊണ്ടിരുന്നു പിന്നീടാണ് വെള്ളമാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. വെള്ളം നനച്ച് തുണി കൊണ്ട് തുടച്ചപ്പോള്‍ പോലും ചെറിച്ചിലുണ്ടായി. കടല്‍ വെള്ളത്തിലും പൂളുകളിലും കുളത്തിലുമെല്ലാം മാറിമാറി കുളിച്ചു നോക്കിയെങ്കിലും ചൊറിച്ചിലിന് മാറ്റമുണ്ടായില്ലെന്നും ലോറന്‍ പറയുന്നു. വളരെ അപൂര്‍വരോഗമായ ഇത് 37 പേരില്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

See also  തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ 24 മണിക്കൂർ ജലവിതരണം മുടങ്ങും…

Related News

Related News

Leave a Comment