ജയിച്ചാൽ ലൂർദ് മാതാവിന് പത്ത് ലക്ഷം : സുരേഷ് ഗോപി

Written by Taniniram1

Published on:

തൃശൂർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വർണം നേർച്ച നൽകാമെന്ന് നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ലൂർദ് മാതാവിന്റെ പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച സ്വർണക്കിരീടം സ്വർണമല്ലെന്ന് പ്രചാരണം നടന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘നേർച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആൾക്കാർ നയിക്കുകയാണ്. കിരീടം പണിയാൻ കൊടുത്ത സ്വർണത്തിൽ പകുതിയും പണിതയാൾ തിരികെ നൽകി. അതുചേർക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കിൽ 18കാരറ്റ് സ്വർണമായിരിക്കണം. അതിന് തയ്യാറാണ്. അപ്പോഴും വലിയ വില വ്യത്യാസം വരില്ല. ഇനി ഇവന്മാർ അത് ചുരണ്ടാൻ വരുമോ’ – സുരേഷ് ഗോപി
ചോദിച്ചു. ‘ഒരു ഹിന്ദുവിനൊക്കെ കിരീടംവെക്കാം കേട്ടോ. അവർക്കാ പ്രശ്നമില്ല. പ്രശ്‌നമുള്ളവർ ഇതിൽ അധികം ചർച്ചിക്കണ്ട’, സുരേഷ്ഗോപി പറഞ്ഞു.

‘എങ്ങനെയാണോ കിരീടം സമർപ്പിക്കേണ്ടത് അങ്ങനെ സമർപ്പിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ നേർച്ചയായിരുന്നു’- സുരേഷ് ഗോപി പറഞ്ഞു. ‘ആചാരപ്രകാരമാണ് കിരീടം സമർപ്പിച്ചത്. നീചമായ വർഗീയ പ്രചാരണമാണ് നടക്കുന്നത്. ആരാണ് വർഗീയത പ്രചരിപ്പിക്കുന്നതെന്ന് മനസിലായി എത്രയോ ആളുകൾ ചെയ്യുന്നു. ഞാൻ ചെയ്തതതിനേക്കാൾ മേലെയും താഴെയും ചെയ്യുന്നവരുണ്ട്. മാതാവ് അത് സ്വീകരിക്കും, സുരേഷ് ഗോപിയുടെ വാക്കുകൾ. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നൽകിയത്. വിശ്വാസികൾക്കത് പ്രശ്നമല്ല. കിരീടത്തിന്റെ കണക്കെടുക്കാൻ നടക്കുന്നവർ കരുവന്നൂർ അടക്കം സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

See also  പിതാവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തെരുവ് നായ്‌ക്കൾ കടിച്ചുകീറി കൊന്നു

Leave a Comment