Thursday, July 3, 2025

സ്വീവേജ് ടാങ്കിൽ വീണ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) :തിരുവന്തപുരം വെൺപാലവട്ട (Thiruvananthapuram Venpalavattam) ത്ത് അമ്പതടി താഴ്ചയുള്ള സ്വീവേജ് ടാങ്കി (Sewage tank) ൽ വീണ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. അമ്പതടിയോളം ആഴമുള്ള സ്വീവേജ് ടാങ്കി (Sewage tank about fifty feet deep) ലേക്കാണ് തൊഴിലാളികള്‍ വീണത്, 2 പേര്‍ക്ക് ഗുരുതര പരിക്ക്. പശ്ചിമ ബംഗാൾ സ്വദേശി പിന്‍റോ, ജാർഖണ്ഡ് സ്വദേശി അഫ്താബ് (Pinto from West Bengal and Aftab from Jharkhand) എന്നിവർക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാട്ടര്‍ അതോറിറ്റിയുടെ അമ്പതടിയോളം ആഴമുള്ള കൂറ്റൻ സ്വിവറേജ് ടാങ്കിൽ ക്രെയിനിൽ ഹിറ്റാച്ചി ഇറക്കി.

തുടര്‍ന്ന് തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്‍റെ ഉരുക്കു വടം പൊട്ടി തൊഴിലാളികൾ വീഴുകയായിരുന്നു. അഗ്നിരക്ഷാ സേനാ രണ്ടു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെടുത്തത്. നിര്‍മ്മാണത്തിലിരിക്കുന്ന ടാങ്കിലാണ് അപകടമുണ്ടായത്. ടാങ്കിലേക്ക് വീണ തൊഴിലാളികള്‍ മണ്ണില്‍ പുതഞ്ഞുപോവുകയായിരുന്നു. സ്ട്രക്ചര്‍ കെട്ടിയിറക്കിയാണ് തൊഴിലാളികളെ മുകളിലേക്ക് കയറ്റിയത്.

See also  ചോദ്യം ചെയ്യലിനിടെ കസേരയില്‍ ഇരുന്ന് മയങ്ങി ഷൈന്‍ ; നടന് ശാരീരിക അസ്വസ്ഥത ; രാസലഹരി ഉപയോഗിക്കാറില്ലെന്നും മൊഴി, വൈദ്യപരിശോധന നടത്തിയശേഷം വിട്ടയച്ചേക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article