മാർച്ച് 05, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, ധനതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഉത്സാഹം, സന്തോഷം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം, മത്സരവിജയം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഉത്സാഹക്കുറവ്, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, സന്തോഷം, സ്ഥാനക്കയറ്റം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, കലഹം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, അഭിമാനം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.