പ്രധാനമന്ത്രിയെ കുടുംബമില്ലാത്തവനെന്ന് അധിഷേപിച്ച് ലാലുപ്രസാദ് യാദവ് ; പിന്നാലെ തരംഗമായി മോദി കാ പരിവാര്‍

Written by Taniniram

Published on:

പട്‌നയില്‍ ആര്‍ജെഡി സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ലാലുപ്രസാദ് യാദവ്. പ്രധാനമന്ത്രിക്ക് സ്വന്തമായി കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യം എന്നപേരില്‍ മറ്റുള്ളവരെ പരിഹസിക്കുന്നതെന്നും ലാലു പറഞ്ഞു. നരേന്ദ്രമോദി യഥാര്‍ഥ ഹിന്ദുവല്ലെന്നും മാതാവ് മരിച്ചപ്പോള്‍ തലമുണ്ഡനം ചെയ്തിരുന്നില്ലായെന്നും ലാലുപ്രസാദ് പരിഹസിച്ചു. ഈ പരാമര്‍ശങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

ഭാരതമാണ് തന്റെ കുടുംബമെന്നാണ് നരേന്ദ്രമോദി മറുപടി നല്‍കിയിരിക്കുന്നത്.പിന്നാലെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ക്യാമ്പയനുമായി ബിജെപിയുമെത്തി.ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, ആര്‍.കെ. സിംഗ് തുടങ്ങിയവര്‍ ‘മോദി കാ പരിവാര്‍’ എന്ന ടൈറ്റില്‍ സമൂഹമാദ്ധ്യമത്തില്‍ നല്‍കിയിട്ടുണ്ട്. ദേവേന്ദ്ര ഫഡ്നാവിസ്, പേമ ഖണ്ഡു തുടങ്ങിവരും സമൂഹമാദ്ധ്യമങ്ങളിലൂടെ കാമ്പെയ്ന്റെ ഭാഗമായി.

See also  മുന്‍ വ്യോമസേനാ മേധാവി ബിജെപിയില്‍ ചേര്‍ന്നു

Leave a Comment