സംഘർഷഭൂമിയായി വെറ്ററിനറി കോളെജ് ; കെഎസ്‌യു പ്രവർത്തകർക്കെതിരേ കണ്ണീർവാതകം, ജലപീരങ്കി, ലാത്തിച്ചാർജ്….

Written by Web Desk1

Updated on:

കൽപ്പറ്റ (Kalpatta) : പൂക്കോട് വെറ്ററിനറി കോളെജി (POOKODE VETERINARY COLLEGE)ൽ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതിഷേധിച്ച് സർവകലാശാല (University) യിലേക്ക് കെഎസ്‌യു (KSU) നടത്തിയ മാർച്ചിൽ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ബാരിക്കേഡുകൾ (Barricades) ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിചാർജ് നടത്തി.

അഞ്ചു തവണയാണ് പ്രതിഷേധകാരികളെ പിരിച്ചു വിടുന്നതിനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റതായി കെഎസ്‌യു ആരോപിക്കുന്നു. സ്ഥലത്ത് ഇപ്പോൾ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

See also  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 9 മുതൽ കളഭാഭിഷേകം.

Related News

Related News

Leave a Comment