Thursday, April 10, 2025

മദ്യ ലഹരിയിൽ അനുജനെ ചേട്ടൻ വെടിവച്ച് കൊന്നു

Must read

- Advertisement -

കാസർകോട്‌ (Kasaragod) : കുറ്റിക്കോൽ വളവിൽ (Kuttikol Valavil )നൂഞ്ഞിങ്ങാനത്തു മദ്യ ലഹരിയെ തുടർന്ന് സഹോദരനെ വെടിവെച്ചു കൊന്നു. അശോകനെ (Asokan, 45) സഹോദരൻ ബാലകൃഷ്‌ണനാണ് (Balakrishnan, 47) കൊലപ്പെടുത്തിയത്. ഞായർ രാത്രി ഒമ്പതോട് കൂടിയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും മദ്യപിച്ച് വഴക്കിലായിരുന്നു. നൂഞ്ഞങ്ങാനത്തെ ഇവരുടെ വീട്ടിനകത്ത് വച്ച് പന്നിയെ കൊല്ലാൻ നായാട്ടിന് ഉപയോഗിക്കുന്ന നാടൻ തോക്ക് (Country gun) ഉപയോഗിച്ചാണ് വെടിയുതിർത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരണപ്പെടുകയായിരുന്നു.

ഇരുവരും സജീവ കോൺഗ്രസ്‌ പ്രവർത്തകരാണ്. കൂലിപ്പണിയാണ് ജോലി. നൂഞ്ഞിങ്ങാനത്തെ പരേതരായ പി നാരായണൻ നായർ, കെ ദാക്ഷായണിയമ്മ (Late P Narayanan Nair and K Dakshayaniamma) എന്നിവരുടെ മക്കളാണ്. അശോകന്റെ ഭാര്യ: ബിന്ദു. സഹോദരങ്ങൾ: ഗംഗ, ശോഭ, ജനാർദ്ദനൻ, ബാലകൃഷ്‌ണൻ. ബേഡകം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തു.

See also  റോഡ് നിർമ്മാണ ഉദ്ഘാടനം: രാഹുൽ ഗാന്ധിയെ അവഗണിച്ച് എംഎൽഎ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article