ഇസ്ലാമാബാദ് : ഷഹബാസ് ഷരീഫ് (Shehbaz Sharif) പാകിസ്ഥാന്‍ പ്രധാനമന്ത്രി. നീണ്ട സസ്‌പെന്‍സുകള്‍ക്കൊടുവിലാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി ഷഹബാസ് വീണ്ടും അധികാരത്തിലെത്തുന്നത്. എഴുപത്തിരണ്ടുകാരനായ അദ്ദേഹം രണ്ടാം തവണയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ആകുന്നത്.
പാര്‍ലമെന്റില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെയാണ് പാകിസ്ഥാന്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ഷഹബാസിനെ 201 അംഗങ്ങള്‍ പിന്തുണച്ചു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ (Imran Khan) പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച ഒമര്‍ അയൂബ് ഖാനെ 92 പേരാണ് പിന്തുണച്ചത്.