Saturday, April 12, 2025

സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം എത്ര പവനെന്ന് അറിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍

Must read

- Advertisement -

തൃശൂരില്‍ നടനും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയെ വ്യക്തിപരമായി തന്ത്രത്തിലേക്കാണ് ആദ്യഘട്ടത്തില്‍ എതിര്‍പക്ഷം സ്വീകരിക്കുന്നത്. ഇപ്പോഴിതാ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്. ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീല വര്‍ഗീസ് ഈ ആവശ്യം ഉന്നയിച്ചത്.

ലൂര്‍ദ് മാതാവിനു എത്രയോ പവന്റെ സ്വര്‍ണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പില്‍ സ്വര്‍ണം പൂശിയതായാണ് ഇടവകയില്‍ വരുന്ന പൊതുജനങ്ങള്‍ പറഞ്ഞറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ കിരീടം എത്ര പവനാണെന്നറിയാന്‍ പൊതുജനങ്ങള്‍ക്കു താല്‍പര്യമുണ്ടെന്നാണ് ലീലാവര്‍ഗീസ് പറയുന്നത്.

See also  വഖഫില്‍ സര്‍ക്കാരിന് തിരിച്ചടി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി , ഭൂമിയുടെ അന്തിമ അധികാരം വഖഫ് ബോര്‍ഡിനെന്ന് കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article