കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Written by Web Desk2

Published on:

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). കേരളത്തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് (03.03.2024) ന് രാത്രി 11.30 മുതല്‍ 1.00 വരെ തിരമാലകള്‍ 1.5 മീറ്റര്‍ വരെ ഉയരാനാണ് സാധ്യത.

അതുകൊണ്ട് തന്നെ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. ബീച്ചുകളിലേക്ക് പോകാതിരിക്കുകയും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

See also  പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ; കാട്ടിലേക്ക് തുറന്നുവിടാനാകില്ല…

Related News

Related News

Leave a Comment