ബിജെപി വിജയ സാധ്യതയുളള സീറ്റായിട്ടാണ് പത്തനംതിട്ടയെ പരിഗണിക്കുന്നത്. പത്തനംതിട്ടയില്‍ പിസി ജോര്‍ജിന്റെ പേരാണ് ഉയര്‍ന്ന് കേട്ടത്. പിന്നീട് ഗോവ ഗവര്‍ണര്‍ പി.ശ്രീധരന്‍ പിളളയുടെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്റണി എത്തുകയായിരുന്നു.
സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ സങ്കടമില്ലെന്നും എന്നാല്‍ ചെറിയ വിഷമം ഉണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. കാരണം സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതി വിവിധ സാമൂഹിക മതനേതാക്കളുമായി ചര്‍ച്ച നടത്തി; അവരുടെ പിന്തുണ ലഭിക്കുകയും ചെയ്തു. അനില്‍ ആന്റണിയെ പത്തനംതിട്ടക്കാര്‍ക്ക് അറിയില്ല, പരിചയപ്പെടുത്തിക്കൊടുക്കണം. മത്സരം കടുത്തതായിരിക്കും. ആന്റോ ആന്റണിക്ക് അനുകൂല തരംഗമില്ല. താന്‍ മത്സരിക്കരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പിണറായി വിജയനാണെന്നും പിസി ജോര്‍ജ് പറഞ്ഞു.