കോഴിക്കോട് (Kozhikode) : മാദ്ധ്യമ പ്രവർത്തക (Media Worker) യോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി (Actor and BJP leader Suresh Gopi) ക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജെഎഫ്എംസി – 4 കോടതി (Kozhikode JFMC – 4 Court) യിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
കഴിഞ്ഞ മാസം 27ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകൾ തിരുത്തി ഇന്ന് വീണ്ടും സമർപ്പിച്ചു. 180 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
യുവതിക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സുരേഷ് ഗോപി പെരുമാറിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.കേസിൽ ആദ്യം 354 എയും (ലൈംഗികാതിക്രമം) 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേർത്തിരുന്നത്. തുടരന്വേഷണത്തിൽ കൂടുതൽ വകുപ്പ് ചേർത്തത്. മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പർശിക്കുന്ന കുറ്റത്തിനുള്ള 354 വകുപ്പും ചേർത്തു. കേരള പൊലീസ് ആക്ട് 119 എയും ചേർത്തിട്ടുണ്ട്. പൊതു സ്ഥലത്ത് സ്ത്രീകളോട് ലൈഗിംക ചുവയോടെ പെരുമാറുന്നതിന് ചുമത്തുന്ന വകുപ്പാണിത്. ഇതെല്ലാം ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.