Sunday, June 15, 2025

11 മാസം പ്രായമുള്ള കുഞ്ഞിനെ സുഹൃത്തും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന്‌ അമ്മ

Must read

- Advertisement -

മലപ്പുറം തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ സുഹൃത്തും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ കാണാനില്ലെന്ന പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന മൊഴി പുറത്ത് വന്നത്.

യുവതി ഭര്‍ത്താവ് മണികണ്ഠനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് സുഹൃത്ത് ജയസൂര്യനും കുടുംബത്തിനുമൊപ്പം തിരൂരിലെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് മണികണ്ഠനെ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിലുള്ള കുട്ടിയാണിതെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ മൂന്ന് മാസം മുമ്പാണ് ശ്രീപ്രിയ ജയസൂര്യനുമൊത്ത് ജീവിക്കാനായി തിരൂരിലെത്തുന്നത്. തിരൂരെത്തുമ്പോള്‍ ഇവര്‍ക്കൊപ്പം കുഞ്ഞുമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിനെ ഇവര്‍ക്കൊപ്പം കാണാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ പറ്റി മൊഴിനല്‍കിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തൃശൂര്‍ സ്റ്റേഷനില്‍ ഉപേക്ഷിച്ചെന്നാണ് മൊഴി നല്‍കിയതെങ്കിലും പിന്നീട് മാറ്റി. മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

See also  ഭർത്താവ് രാഹുൽ മർദ്ദിച്ചെന്ന് പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി, രാഹുലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article