കേന്ദ്രം സംസ്ഥാനത്തിന് 4,000 കോടി അനുവദിച്ചു….

Written by Web Desk1

Published on:

ന്യൂഡല്‍ഹി (New Delhi) : കേന്ദ്ര സർക്കാര്‍ (Central Government) കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് പണം അനുവദിച്ചു. നികുതി വിഹിത (Tax share) മായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം (IGST contribution) ഉള്‍പ്പടെ 4000 കോടി രൂപയാണ് ഇപ്പോള്‍ സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. പണം ലഭിച്ച സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാകും

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ രണ്ട് ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്.

കേന്ദ്രം കേരളത്തിന് പണം അനുവദിക്കാത്തതിനാല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂടിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരുന്നു. കേന്ദ്രത്തിന്റെ വായ്പാ പരിധി നിയന്ത്രണത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു

Leave a Comment