തൃശ്ശൂർ (Thrissur): വീട്ടിലെ ചപ്പുചവറുകൾ (Garbage) കത്തിക്കുന്നതിനിടയിൽ ദേഹത്തേക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയ (Ajayan at Ayanthol Kolamparam office) നാണ് (58) മരിച്ചത്. 27-ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
അജയൻ വീട്ടിലെ ചപ്പുചവറുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ തീ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് അജയനെ വിവിധ ആശുപത്രികളിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് പറയുന്നു.