- Advertisement -
തിരുവനന്തപുരം: റിവ്യൂ ബോംബിങ്ങിനെതിരെ കോടതി. മോശം റിവ്യു നല്‍കി സിനിമയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 7 യൂടൂബ് വ്‌ലോഗര്‍മാര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. (Bad review for Bandra Movie; Investigation against 7 vloggers)
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാന്ദ്ര. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.ബോളിവുഡ് നായിക തമന്നയായിരുന്നു ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയത്. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷത്തില്‍ എത്തിയിരുന്നു.