Sunday, April 6, 2025

ദീപിക പദുക്കോൺ അമ്മയാകുന്നു; സെപ്റ്റംബറിൽ കടിഞ്ഞൂൽ കൺമണി എത്തും

Must read

- Advertisement -

മുംബൈ (Mumbai) : ബോളിവുഡ് ഗ്ലാമറസ് ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും (Bollywood’s glamorous couple Deepika Padukone and Ranveer Singh) കടിഞ്ഞൂൽ കൺമണിയെ വരവേൽക്കുവാൻ തയാറാകുന്നു. വരുന്ന സെപ്റ്റംബറിൽ കുഞ്ഞതിഥി എത്തുമെന്ന് ദീപികയും രൺവീറും ചേർന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് സൂചന നൽകിയിരിക്കുന്നത്.. കുഞ്ഞുടുപ്പുകളും, കുഞ്ഞു ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ഒരു ചിത്രമാണ് 2024 സെപ്റ്റംബർ എന്ന കുറിപ്പോടെ ഇരുവരും പങ്കു വച്ചത്.

പോസ്റ്റിനു താഴെ നിരവധി ബോളിവുഡ് താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.സോനം കപൂർ, സോനാക്ഷി സിൻഹ, മസാബ ഗുപ്ത, ദിയ മിർസ, വരുൺ ധവാൻ, കൃതി സനോൻ, മിര കപൂർ എന്നിവരെല്ലാം ആശംസകൾ നേർന്നിട്ടുണ്ട്.

See also  പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article