പത്തനംതിട്ട (Pathanamthitta): പത്തനംതിട്ടയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ (Lok Sabha Election) കിഫ്ബി (Kifbi) തന്നെയാണ് പ്രചാരണ വിഷയമെന്ന് മന്ത്രി വീണാ ജോർജ് (Minister Veena George.). കിഫ്ബി (Kifbi) യിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് പത്തനംതിട്ട ((Pathanamthitta)) കനത്ത മറുപടി കൊടുക്കും.വികസന വിരോധികളാണ് കിഫ്‌ബി ( (Kifbi) )വിരുദ്ധതയ്ക്ക് പിന്നിലെന്നും വീണാ ജോർജ് പറഞ്ഞു.
ജനങ്ങളാണ് കാണുന്നത്. 7 വർഷങ്ങൾക്ക് മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. ഒന്നും ചെയ്യാത്ത പലരും പല കാര്യങ്ങളും അവിടെ ഇരുന്ന് പറയും. വികസനത്തെ തകർക്കുന്നതിനും. വികസനം നടത്തുന്നവരെ അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ജനങ്ങൾ ഈ കാര്യങ്ങൾ തിരിച്ചറിയും.
ജനങ്ങൾക്ക് ലഭ്യമായ സേവനങ്ങൾ അവർ അനുഭവിക്കുകയാണ്. ജനങ്ങളാണ് വിധിയെഴുതുന്നത്. ജനങ്ങൾ മാറ്റങ്ങൾ അറിഞ്ഞ് അതനുസരിച്ച് ജീവിതത്തിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിഞ്ഞു. അവർ ഇടതുപക്ഷത്തോട് നിൽക്കുമെന്നും മന്ത്രി പറഞ്ഞു.