ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം;സര്‍ക്കാരിന് വിജയം

Written by Taniniram

Published on:

കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഏറെക്കാലം ഒപ്പിടാതെ പിടിച്ചുവെച്ചശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബില്ലിനാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ല്. ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചത്. തുടര്‍ന്ന് കേരള നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരേ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

See also  മുകേഷിനെതിരെ പരാതിപ്പെട്ട നടിക്കെതിരെ ഗുരുതര പരാതിയുമായി യുവതി. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധം

Related News

Related News

Leave a Comment