ഡോ അഗർവാൾസ് ഐ ഹോസ്പിറ്റലിൽ മാർച്ച് 31 വരെ സൗജന്യ കൺസൽട്ടേഷൻ

Written by Web Desk1

Published on:

തിരുവനന്തപുരം : രാജ്യത്തെ മുൻനിര സൂപ്പർ സ്പെഷ്യലിറ്റി ഐ ഹോസ്പിറ്റൽ )Specialty Eye Hospital) ഗ്രൂപ്പുകളിലൊന്നായ Dr. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസി(Dr. Agarwals Group of eye Hospitals) ന്റെ തിരുവനന്തപുരത്തെ നവീകരിച്ച ആശുപത്രിയുടെ ഉത്‌ഘാടനം നടന്നു. ഇതിന്റെ ഭാഗമായി മാർച്ച് 31 വരെ മുതിർന്ന പൗരന്മാർക്ക് സൗജന്യ കൺസൽട്ടേഷൻ (Free consultation) ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

നേത്ര പരിചരണ രംഗത്ത് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പാരമ്പര്യത്തോടെ അതിനൂതനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നു ക്ലിനിക്കൽ സർവീസസ് റീജിയണൽ ഹെഡ് Dr എസ് സൗന്ദരി അഭിപ്രായപ്പെട്ടു. 7500 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യത്തിൽ റെറ്റിന ശസ്ത്രക്രിയ എല്ലാത്തരം ഇൻട്രാവിട്രിയൽ കുത്തിവയ്‌പ്പുകൾ, റെറ്റിന ലാസർ നേത്ര പരിചരണ സേവനങ്ങൾ എന്നിങ്ങനെ വിപുലമായ വിട്രിയോ റെറ്റിന സേവനങ്ങൾ ഒരുക്കിയിരിക്കുന്നു. തിമിര ശസ്ത്രക്രിയയ്ക്കു ആവശ്യമായ കണ്ണിന്റെ നീളവും ഉപരിതല വക്രതയും വേഗത്തിലും കൃത്യമായും അളക്കുന്ന ഐഒഎൽ മാസ്റ്റർ പോലുള്ള നൂതന ഉപകരണങ്ങളും ആധുനിക തിമിര ശസ്ത്രക്രിയയിൽ നിർണായക ഉപകരണമായ ഫാക്കോ മെഷിനും ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇന്ത്യയിൽ 131 ആശുപത്രികളും ആഫ്രിക്കയിലെ 15 പ്രീമിയർ സൗകര്യങ്ങലുൾപ്പെടെ 160 ലധികം നേത്ര ചികിത്സാ സംവിധാനങ്ങളാണ് ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസിനി കീഴിൽ നടത്തിവരുന്നത്. കേരളത്തിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ 100 കോടിയുടെ നിക്ഷേപമാണ് നടപ്പാക്കുന്നത്. കണ്ണൂർ, തൃശൂർ, പാലക്കാട്, കൊല്ലം, തലശ്ശേരി, മലപ്പുറം തുടങ്ങിയ സ്ഥലലങ്ങളിൽ പുതിയ ആശുപത്രികൾ നിർമ്മിക്കുന്നതിനൊപ്പം നിലവിലുള്ള ആശുപത്രികൾ നവീകരിക്കുന്നതിനുമാണ് നിക്ഷേപം. പഞ്ചാബ്, മഹാരാഷ്ട്ര, ആധ്രപ്രദേശ്‌,തെലങ്കാന തുടങ്ങി മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ കേന്ദ്രങ്ങൾ തുറക്കാൻ ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് ലക്ഷ്യമിടുന്നു.

See also  സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം നേടിയവർ

Related News

Related News

Leave a Comment