കൊടുങ്ങല്ലൂർ: കെ കെ ടി എം ഗവൺമെൻറ് കോളേജിൽ സാക്ഷി ആർട്സ് ഫെസ്റ്റ് 2024-25ൻ വർണ്ണാഭമായി ഇന്ന് തുടക്കം കുറിച്ചു. രണ്ടുദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഫെസ്റ്റിനോട് അനുബന്ധിച്ച് കലാജാഥ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി കെ ബിന്ദു ശർമിള കലാജാഥ ഫ്ളാഗ് ഓഫ് ചെയ്തു. ആർട്സ് ക്ലബ് സെക്രട്ടറി ഋഷികേഷ് ബാബു സംസാരിച്ചു. ഓഫ് സ്റ്റേജ് മത്സരങ്ങൾ കഴിഞ്ഞ ആഴ്ചയിൽ നടന്നു. സ്പാർട്ടൻസ്, സാമൊരിൻസ്, മുഗൾസ്, പഴശ്ശിയൻസ് എന്നീ നാല് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മോഹിനിയാട്ടം, ഒപ്പന, നാടൻപാട്ട്, ഓട്ടൻതുള്ളൽ, തിരുവാതിര തുടങ്ങിയ ഒട്ടനവധി നിറപ്പകിട്ടാർന്ന കലാമത്സരങ്ങളാണ് ഇത്തവണ “സാക്ഷി”യിൽ അരങ്ങേറുന്നത്. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് എവർറോളിംഗ് ട്രോഫിയും വ്യക്തിഗത ഇനങ്ങളിൽ മുന്നിട്ടു വരുന്ന കുട്ടികൾക്ക് കലാപ്രതിഭ കലാതിലകം പുരസ്കാരവും നൽകും.
Related News