കോളേജ് വിദ്യാർത്ഥികൾക്കായി മീഡിയ അക്കാഡമി ക്വിസ് പ്രസ്സ് – 2023 മത്സരം നടത്തുന്നു

Written by Taniniram1

Published on:

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2023 ടീം രജിസ്ട്രേഷന്‍ ആരംഭിച്ചു കേരള മീഡിയ അക്കാദമി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ ക്വിസ്പ്രസ്-2023 ‘നേരറിവിന്റെ സാക്ഷ്യപത്രം’ എന്ന വിഷയത്തില്‍ പ്രശ്‌നോത്തരി  സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ മൂന്നാം എഡിഷനാണിത്. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. മത്സരം ദൂരദര്‍ശനിലും ജീവന്‍ ടിവിയിലും സംപ്രേഷണം ചെയ്യും.  പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ്  മത്സരം നയിക്കും. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. 2024 മാര്‍ച്ച് 2, 3,4 തിയതികളില്‍ കാക്കനാട് കേരള മീഡിയ അക്കാദമി കാമ്പസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ജേണലിസം ഫെസ്റ്റിവലിന്റെ ഭാഗമായാണ് ക്വിസ് പ്രസ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്‍ര്‍നാഷണല്‍ ജേണലിസം ഫെസ്റ്റിവലിലും ക്വിസ് പ്രസ് മത്സരത്തിലും പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2 തിയതി മുതല്‍ 4 വരെ താമസ, ഭക്ഷണ സൗകര്യങ്ങള്‍ അക്കാദമി ഒരുക്കുന്നതായിരിക്കും.

മാര്‍ച്ച് 3-ന് പ്രാഥമിക മത്സരങ്ങള്‍ നടക്കും.  മാര്‍ച്ച് 4-നായിരിക്കും ഫൈനല്‍ മത്സരം. ഫൈനല്‍ വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. രണ്ടാം സമ്മാനം 60,000/- രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സ്ഥാനക്കാര്‍ക്ക് 30,000/- രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന്  ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/KKGj8JBcUmU3o3ELA വഴി ഫെബ്രുവരി 29 വൈകീട്ട് അഞ്ച് മണിക്കകം ടീം രജിസ്‌ട്രേഷന്‍ നടത്തണം. മത്സരത്തിന്റെ വിശദവിവരങ്ങള്‍ അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപൂര്‍ണ്ണമായ ഫോമുകള്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ത്ഥികളുടെ സെലക്ഷന്‍ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക: 0484 2422275, 04712726275 ,9447150402

See also  ചിറ്റാട്ടുകര വെടിക്കെട്ട് അപേക്ഷ നിരസിച്ചു

Leave a Comment