സംസ്ഥാനത്ത് വീണ്ടും പോലീസ് ആത്മഹത്യ.ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ച നിലയില്‍

Written by Taniniram

Published on:

കൊല്ലം: കണ്ണനല്ലൂരില്‍ ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് (51) ആണ് ആത്മഹത്യ ചെയ്ത നിലയില്‍. ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. ആത്മഹത്യ ചെയ്യാനുളള കാരണമടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

2023-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പൊലീസില്‍ 69 പേര്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍. 2019 ജനുവരി മുതല്‍ 2023 സെപ്റ്റംബര്‍ വരെ 69 പേരാണ് കേരള പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 32 പേര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ്.

16 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019-ല്‍ 18 പേര്‍ ആത്മഹത്യ ചെയ്തു. 2020-ല്‍ 10-ഉം, 2021-ല്‍ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്.

See also  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Related News

Related News

Leave a Comment