ചോറ്റാനിക്കര (Chotanikara): 24 ശനിയാഴ്ചയാണ് ചോറ്റാനിക്കര മകം (
Chotanikara Makam.). ചോറ്റാനിക്കര ക്ഷേത്ര പരിസരം മകം തൊഴലിന് ഒരുങ്ങി . കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് പ്രസിദ്ധമായ മകം തൊഴൽ നടക്കുന്നത്. ഫെബ്രുവരി 18 മുതൽ 27 വരെയാണ് ഉത്സവം നടക്കുന്നത്
ഇത്തവണ ഒന്നരലക്ഷം ഭക്തരേയാണ് മകം തൊഴുന്നതിന് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. വിപുലമായ സൗകര്യങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സാധാരണയായി പതിവുള്ള ഇൻഷുറൻസിന് പുറമെ, മകം തൊഴലിന് ഒരു കോടി രൂപയുടെ അധിക ഇൻഷ്വറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.
അതിന് പുറമെ, സ്ത്രീകൾക്കും പുരുഷന്മാർക്കും ക്യൂ സൗകര്യമുണ്ടാകും. അതിന് പുറമെ, വയോധികർക്കും പ്രത്യേകം ക്യൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് കുടിവെള്ളം, ലഘുഭക്ഷണം, സംഭാരം എന്നിവയും നൽകും. ഭക്തരുടെ വാഹനങ്ങൾക്ക് വിപുലമായ പാർക്കിംങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടുകൾക്ക് പുറമെ, ചോറ്റാനിക്കര സർക്കാർ സ്കൂളിലും പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള പെട്രോൾ പമ്പിന് സമീപവും അധിക പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.