ലോക്‌സഭാതിരഞ്ഞെടുപ്പ് സിപിഎമ്മിന് അതീവ നിര്‍ണായകം; പ്രമുഖരെ കളത്തിലിറക്കാനുളള കാരണമിതാണ്…

Written by Taniniram

Published on:

വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് (Loksabha Election 2024) സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുളളതാണ്. പോളിറ്റ് ബ്യൂറോ അംഗത്തെയും മന്ത്രിയെയും 4 എംഎല്‍എമാരെയും ജില്ലാസെക്രട്ടറിമാരെയുമൊക്കെ കളത്തിലിറക്കിയാണ് സിപിഎം തിരഞ്ഞെടുപ്പ് നേരിടാനിറങ്ങുന്നത്.നിലവില്‍ സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി തുലാസിലാണ്. സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായിക്കഴിഞ്ഞു. അതിനാല്‍ ഈ തിരഞ്ഞെടുപ്പ്
വളരെ നിര്‍ണായകമാണ് അതിനാല്‍ ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്.
കേരളത്തിനുപുറത്ത് രണ്ടുസംസ്ഥാനങ്ങളില്‍ക്കൂടി എം.പി.മാരുണ്ടാകുകയും കേരളത്തില്‍ ഒമ്പത് മണ്ഡലങ്ങളിലെങ്കിലും ജയിക്കാനുമായാല്‍ ദേശീയപദവിയില്‍ സി.പി.എമ്മിന് തുടരാനാകും.

ദേശീയ പാര്‍ട്ടിയാകാന്‍ സിപിഎമ്മിന് വേണ്ട മാനദണ്ഡങ്ങള്‍

1.ഇന്ത്യയിലെ നാലുസംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി അംഗീകാരം നേടിയെടുത്താല്‍ ദേശീയപാര്‍ട്ടിയാകാം. സംസ്ഥാനപാര്‍ട്ടി അംഗീകാരത്തിന് ആകെ പോള്‍ചെയ്ത വോട്ടിന്റെ 6 % വോട്ട് വേണം, 30 മണ്ഡലങ്ങളില്‍ ഒരു എം.എല്‍.എ. എങ്കിലും ഉണ്ടായിരിക്കണം, 25 ലോക്സഭാ മണ്ഡലങ്ങളില്‍ ഒരിടത്തെങ്കിലും അംഗമുണ്ടാകുക എന്നിവയിലേതെങ്കിലും നേടണം.

നിലവിലെ അവസ്ഥ : സി.പി.എമ്മിന് നിലവില്‍ മൂന്നിടത്തുമാത്രമാണ് സംസ്ഥാനപദവി -ത്രിപുര, കേരളം, തമിഴ്നാട്. ബംഗാളില്‍ സംസ്ഥാനപാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള വോട്ടുവിഹിതമോ അംഗബലമോ ഇപ്പോള്‍ സി.പി.എമ്മിനില്ല. 2021-ലെ തിരഞ്ഞെടുപ്പിലാണ് അത് നഷ്ടമാകുന്നത്. നിലവില്‍ എം.എല്‍.എ.മാരോ എം.പി.മാരോ ബംഗാളില്‍ സി.പി.എമ്മിനില്ല. വോട്ടുവിഹിതം 4.71 ശതമാനം.

മൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി 11 ലോക്സഭാ അംഗങ്ങളുണ്ടായാലും ദേശീയപാര്‍ട്ടി അംഗീകാരം ലഭിക്കും.

See also  എകെജി സെന്ററില്‍ താമരചര്‍ച്ച ! ഇപി ജയരാജന് ഇന്ന് നിര്‍ണായകം;

Leave a Comment