‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ’ …അബദ്ധമായി കേരള പദയാത്രഗാനം

Written by Taniniram

Published on:

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഗാനം വിവാദത്തില്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വരികള്‍ അബദ്ധത്തില്‍ കടന്നുകൂടിയതാണ് വിവാദമായത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലാണ് ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഗാനം യൂടൂബില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും. സോഷ്യല്‍ മീഡിയില്‍ വൈറലാണ് ഇപ്പോള്‍ ഗാനം. ഗാനത്തിന്റെ വരികള്‍ ഇങ്ങെയാണ്. ദുരിതമേറ്റു വാടിവീഴും പതിതകോടി മാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ…അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ… താമരയ്ക്ക് കൊടി പിടിക്ക് കൂട്ടരേ…’-എന്നതാണ് ഗാനത്തിലെ വരികള്‍.

See also  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Related News

Related News

Leave a Comment