ലോക്‌സഭാ തിരഞ്ഞെടുപ്പിനായുളള സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി . ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഒരോമണ്ഡലത്തിലെയും സമവാക്യങ്ങള്‍ കൃത്യമായി മനസിലാക്കി വിജയസാധ്യതയുളള മികച്ച സ്ഥാനാര്‍ത്ഥികളാണ് പട്ടികയില്‍. കൂടുതല്‍ പേരും സ്ഥിരം മുഖങ്ങളാണ്. അന്തിമ പട്ടിക തയ്യാറായെങ്കിലും ഈ മാസം 26നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
പിബി അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഒരു മന്ത്രിയടക്കം നാല് എംഎല്‍എമാര്‍, മൂന്ന് സിപിഎം ജില്ലാ സെക്രട്ടറിമാര്‍ എന്നിങ്ങനെ നേതാക്കളെ ഇറക്കിത്തനെയാണ് ഇത്തവണ സിപിഎം ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക
ആറ്റിങ്ങല്‍- വി.ജോയ്
കൊല്ലം- എം.മുകേഷ്
പത്തനംതിട്ട- ടി.എം.തോമസ് ഐസക്
ആലപ്പുഴ- എ.എം.ആരിഫ്
ഇടുക്കി- ജോയ്സ് ജോര്‍ജ്
എറണാകുളം- കെ.ജെ.ഷൈന്‍
ചാലക്കുടി- സി.രവീന്ദ്രനാഥ്
പാലക്കാട്- എ.വിജയരാഘവന്‍
ആലത്തൂര്‍- കെ.രാധാകൃഷ്ണന്‍
പൊന്നാനി- കെ.എസ്.ഹംസ
മലപ്പുറം- വി.വസീഫ്
കോഴിക്കോട്- എളമരം കരീം
വടകര- കെ.കെ.ശൈലജ
കണ്ണൂര്‍- എം.വി.ജയരാജന്‍
കാസര്‍കോട്- എം.വി.ബാലകൃഷ്ണന്‍