Thursday, May 22, 2025

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവിക സുരേഷ് വിവാഹിതയായി

Must read

- Advertisement -

ബംഗളൂരു (Bengaluru): അന്തരിച്ച ഗായിക രാധിക തിലകി (Singer Radhika Tilak) ന്റെ മകള്‍ ദേവിക സുരേഷ് (Devika Suresh) വിവാഹിതയായി. ബംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്ര (Arvind Suchindran ) നാണ് വരന്‍.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ മാസം 25 ന് എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌നേഹിതര്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. 2015 സെപ്തംബറിലാണ് ഗായിക രാധിക തിലക് അര്‍ബുദ രോഗത്തെ തുടര്‍ന്ന് വിടവാങ്ങിയത്. തുടര്‍ന്ന് ഗായിക കൂടിയായ മകള്‍ ദേവിക അമ്മയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി മെഡ്‌ലി ഒരുക്കിയിരുന്നു. ഗായിക സുജാത ഇവരുടെ അടുത്ത ബന്ധുവാണ്.

ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, മായാമഞ്ചലില്‍, കാനനക്കുയിലേ തുടങ്ങിയവയാണ് രാധിക തിലക് ആലപിച്ച ശ്രദ്ധേയ ഗാനങ്ങള്‍.

See also  കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം സർക്കാരിന്റെ പ്രതിഷേധം ഇന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article