- Advertisement -
തിരുവനന്തപുരം (Thiruvananthapuram): സീരിയൽ ചലച്ചിത്ര നടൻ കാർത്തിക് പ്രസാദി (Serial film actor Karthik Prasad) ന് വാഹനാപകടത്തിൽ പരിക്കേറ്റു. തമ്പാനൂരിൽ വെച്ച് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് (KSRTC Swift Bus) ഇടിക്കുകയായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ കാർത്തിക് പ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മാതൃഭൂമി ഓഫീസിലെ ജീവനക്കാരനാണ് കാർത്തിക്. കോഴിക്കോട്ടേക്ക് പോകാൻ തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് പോകവേ വഴിയരികിൽ നിന്ന കാർത്തിക്കിനെ പിന്നാലെയെത്തിയ ബസ് ഇടിച്ചിടുകയായിരുന്നു.