കസ്റ്റമറില്‍ നിന്ന് എട്ടര ലക്ഷം രൂപ ടിപ്പ് കിട്ടിയ ഹോട്ടൽ ജീവനക്കാരിക്ക് ജോലി ഇനി സ്വാഹാ…..

Written by Web Desk1

Published on:

അമേരിക്ക (America) : കസ്റ്റമറില്‍ നിന്ന് 10,000 ഡോളര്‍ (ഏകദേശം 8.29 ലക്ഷം രൂപ) ടിപ്പ് ($10,000 (approx. Rs. 8.29 lakh) tip) ലഭിച്ചതിന് പിന്നാലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന് ആരോപിച്ച് യുഎസിലെ റെസ്റ്ററന്റ് (Restaurant in the US) ജീവനക്കാരി. മിഷിഗണിലെ മേസണ്‍ ജാര്‍ കഫേ ജീവനക്കാരി (Mason Jar Cafe employee in Michigan)യ്ക്കാണ് ജോലി നഷ്ടമായത്. എന്നാല്‍ റെസ്റ്റോറന്റ് ജീവനക്കാരിയായ ലിന്‍സി ബോയ്ഡിന്റെ (Lynsey Boyd, a restaurant employee) പിരിച്ചുവിടലും ടിപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് റെസ്റ്റോറന്റ് ഉടമകള്‍ പറഞ്ഞു.

പേര് വെളിപ്പെടുത്താത്ത ഒരു കസ്റ്റമറാണ് ലിന്‍സിയ്ക്ക് ഇത്രയും വലിയൊരു തുക ടിപ്പായി നല്‍കിയത്. ഇതിന് പിന്നാലെയാണ് ലിന്‍സിയെ പുറത്താക്കിക്കൊണ്ട് റെസ്റ്ററന്റ് അധികൃതര്‍ രംഗത്തെത്തിയത്.

’’ നിലവിലെ തൊഴിലാളി നിയമമനുസരിച്ച് പുറത്താക്കലിന്റെ കാരണം എന്തെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. എന്നാല്‍ ടിപ്പുമായി ബന്ധപ്പെട്ടല്ല ലിന്‍സിയെ ജോലിയില്‍ നിന്നും പുറത്താക്കിയത് എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ. ആ ടിപ്പ് ലിന്‍സിയ്ക്ക് അവകാശപ്പെട്ടതാണ്,’’ റെസ്റ്ററന്റ് ഉടമകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കസ്റ്റമറിന്റെ അഭ്യര്‍ത്ഥനപ്രകാരം മറ്റ് ഒമ്പത് ജീവനക്കാര്‍ക്കുമായി ടിപ്പ് വീതിച്ചുവെന്നും റെസ്റ്ററന്റ് അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാരെ നല്ല രീതിയിലാണ് പരിഗണിച്ച് വരുന്നതെന്നും ഉടമകള്‍ പറഞ്ഞു.

See also  പേജർ സ്ഫോടനം: റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി

Leave a Comment