Wednesday, October 22, 2025

ശ്രീറാം വെങ്കിട്ടരാമനെതിരെ വെല്ലുവിളിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

Must read

കൊച്ചി (Kochi): സപ്ലൈകോ വില്‍പ്പന ശാലകൾ (Supplyco outlets) നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്ന് പറഞ്ഞ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ (CMD Sriram Venkataraman) രാഹുൽ മാങ്കൂട്ടത്തിൽ (Rahull Mangkootam ) വെല്ലുവിളിക്കുന്നു.സപ്ലൈകോ വില്‍പ്പന ശാല ( (Supplyco outlets) ) കളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സർക്കുലറിൽ പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈകോയിൽ വരുകയും ചെയ്യും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈകോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!’. രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

സപ്ലൈകോ വില്‍പ്പന ശാല ((Supplyco outlets)) കളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലര്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ ( (CMD Sriram Venkataraman)) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്.

വിവിധ വില്‍പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല്‍ വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുന്‍കൂര്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റീജനല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ, ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article