പ്രശസ്ത ബോളീവുഡ് (Bollywood) താരം വിദ്യാ ബാല (Vidya Balan) ൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം നടന്നതായി പരാതി. വ്യാജ ഇൻസ്റ്റഗ്രാം (Instagram) അക്കൗണ്ട് ഉണ്ടാക്കി അജ്ഞാതൻ അതുവഴി പണം തട്ടാൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടാൻ ശ്രമിച്ചത്.
വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടും ജിമെയിൽ അക്കൗണ്ടും ആരംഭിച്ച് ഈ രണ്ട് അക്കൗണ്ടുകളിലൂടെയും ബോളിവുഡിലെ പലരെയും ബന്ധപ്പെട്ടു. ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ വിദ്യ ബാലൻ മുംബൈ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്യുകയായിരുന്നു. ഐടി നിയമത്തിലെ സെക്ഷന് 66(സി)പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ അന്വേഷണം നടക്കുകയാണ്.