കേരളം കൊടും ചൂടിലേക്ക്, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കേരളം കൊടും ചൂടിലേക്ക്…, സംസ്ഥാനത്ത് ബുധനാഴ്ചയും ഉയർന്ന താപനില മുന്നറിയിപ്പ്. ആറ് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

എറണാകുളം, തൃശൂർ, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, (Ernakulam, Thrissur, Kannur, Alappuzha, Kozhikode, Kottayam,) ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, കണ്ണൂർ, (Ernakulam, Thrissur and Kannur) ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, കോഴിക്കോട്, (Alappuzha, Kottayam, Kozhikode,) ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയുമാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബർ കമ്മിഷണ (Labor Commission) റേറ്റിൻറെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30വരെയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവർക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.

See also  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മദ്യപിച്ചെത്തിയവര്‍ ജീവനക്കാരെ ആക്രമിച്ചു

Related News

Related News

Leave a Comment