പകയിലൊടുങ്ങി ജീവിതം..ഭാര്യയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവും മരിച്ചു

Written by Taniniram

Published on:

ചേര്‍ത്തലയില്‍ ഭാര്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. ആക്രമണത്തിനിടെ ശ്യാം ജി ചന്ദ്രനും 70 ശതമാനം പൊള്ളലേറ്റിരുന്നു. ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടെ ശ്യാമിന്റെ രണ്ടു വൃക്കുകളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. തുടര്‍ന്ന് രാത്രിയായിരുന്നു അന്ത്യം.
ഇന്നലെ രാവിലെയാണ് ഭര്‍ത്താവ്, ഭാര്യയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒന്‍പത് മണിയോടെ നടന്ന സംഭവത്തില്‍ വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപ് – ബാലാമണി ദമ്പതികളുടെ മകള്‍ ആരതി (30) ആണ് മരിച്ചത്. പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം.

രാവിലെ ഒന്‍പത് മണിയോടു കൂടി ഇരുചക്ര വാഹനത്തില്‍ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാം ജി ചന്ദ്രന്‍ തടഞ്ഞു നിര്‍ത്തി, കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേര്‍ത്തല പൊലീസും ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശ്യാം ജി ചന്ദ്രനും മരിച്ചു.

See also  സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ; സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ;

Related News

Related News

Leave a Comment